photo-
Photo

പോരുവഴി: മൈനാഗപ്പള്ളി കടപ്പാ 16-ാം വാർഡിൽ ഉള്ളാടിശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രമണിയമ്മയുടെ വീട് ഇന്നലെ രാവിലെ ആറോടെ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഫയർഫോഴ്സിനെ വിവരം അറിയിക്കുന്നതിന് മുമ്പ് തന്നെ വീട്ടിൽ ഉണ്ടായിരുന്നവർ തീ അണച്ചെങ്കിലും ഒറ്റമുറി വീട്ടിൽ ഉണ്ടായിരുന്ന തുണികളും ഫർണിച്ചറുകളും പുസ്തകങ്ങളും ആഹാരസാധനങ്ങളും മറ്റ് വീട്ടു സാമഗ്രികളും ഉൾപ്പെടെ കത്തി നശിച്ചു. വീടിനും സാരമായ തകരാർ പറ്റിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായ രമണിയമ്മയും ലോട്ടറി വിൽപ്പനക്കാരിയായ മകളും മകളുടെ രണ്ട് മക്കളുമാണ് ഇവിടെ താമസം. ഒരു മകൻ ഭിന്നശേഷിക്കാരനും മറ്റൊരാൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്.തീപിടിത്തം സംബന്ധിച്ച വിവരം മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലും വില്ലേജ് ഓഫീസിലുംഅറിയിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഈ കുടുംബത്തിന്

ഇപ്പോൾ ആവശ്യമായ ഭക്ഷ്യവസ്തുക്കളോ വസ്ത്രങ്ങളോ ഒന്നും തന്നെയില്ലാത്ത

അവസ്ഥയാണ്