kudumba-
അയത്തിൽ കുടുംബയോഗത്തിന്റെ കുടുംബസംഗമവും ഗുരു നിത്യചൈതന്യയതി ജന്മശതബ്ദി ആഘോഷവും പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. അയത്തിൽ കുടുംബ യോഗം പ്രസിഡന്റ് പ്രൊഫ. കെ. ശശികുമാർ, രക്ഷാധികാരി എസ്.സുവർണകുമാർ, ബോധേന്ദ്ര തീർത്ഥ സ്വാമികൾ എന്നിവർ സമീപം

കൊല്ലം : ശിവഗിരി തീർത്ഥാടനത്തിന് ആരംഭം കുറിച്ച ഇലവുംതിട്ട അയത്തിൽ കുടുംബയോഗത്തിന്റെ കുടുംബസംഗമവും കുടുംബാംഗമായിരുന്ന ഗുരുനിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷവും പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ബോധേന്ദ്ര തീർത്ഥ സ്വാമികൾ ഗുരു നിത്യചൈതന്യയതി അനുസ്മരണവും അനുഗ്രഹ പ്രഭാഷണവും നടത്തി. കുടുംബയോഗം പ്രസിഡന്റ് പ്രൊഫ. കെ. ശശികുമാർ അദ്ധ്യക്ഷനായി. മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, കുടുംബ യോഗം രക്ഷധികാരി എസ്. സുവർണകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്. അനുരാഗ് സ്വാഗതവും കനകമണി സുശീലൻ നന്ദിയും പറഞ്ഞു.