
അടൂർ : അടൂർ പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സപ്തദിന ക്യാമ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.ഇട്ടി വർഗീസ്, പ്രോഗ്രാം ഓഫീസർ ഡോ.എൽ.ആർ.ശ്രീകല, ഡോ.ജോർജ്ജ് തോമസ്, പ്രൊഫ.അഗസ്റ്റിൻ.കെ.ആന്റണി, രാജു ജോർജ്ജ്, ആദിത്യൻ, അഭിജിത്ത് എന്നിവർ സംസാരിച്ചു. വ്യക്തിത്വ വികസനം, ശുചിത്വ പരിപാലനം, എച്ച്.ഐ.വി ബോധവത്കരണം, ലഹരി വിരുദ്ധ ക്ളാസുകൾ, ശ്രമദാനം, വ്യവസായ സംരംഭവുമായി ബന്ധപ്പെട്ട ക്ളാസുകൾ, നൈപുണി വികസന ക്ളാസുകൾ, കൃഷിയും സിനിമയും, സർവേ, പുതുവത്സര ആഘോഷം എന്നിവയാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.