 
കൊട്ടിയം: മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പ്രഗതി സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപനം സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ. അൻസാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.എൻ. ജസീന അദ്ധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ ഹരികുമാർ, പി.ടി.എ പ്രസിഡന്റ് എം. അൻസാർ, ഹയർസെക്കൻഡറി അദ്ധ്യാപകൻ എസ്. അഹമ്മദ് ഉഖൈൽ, ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ലാ സെക്രട്ടറി ഖുറേശി, പി.ടി.എ എക്സിക്യുട്ടിവ് അംഗം രാജീവ് എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി അദ്ധ്യാപകൻ ജി. സജിത്ത് സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ മിനി ചന്ദ്രൻ നന്ദിയും പറഞ്ഞു.