 
പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ.എൻ.ജെ.രാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ, മുൻ പ്രസിഡന്റ് വി.എസ്.മണി, ഡയറക്ടറർ ബോർഡ് അംഗങ്ങളായ രതീഷ്,മോഹനൻ നായർ, ജെ.കമലാസനൻ, വിനോദ് തോമസ്, സുരേഷ് കുമാർ, ഷിംല ബീവി, ഷീബ, രാജി, ബാങ്ക് ചീഫ് അക്കൗണ്ടന്റ് എൻ.ബിന്ദു, എ.ആൻസി തുടങ്ങിയവർ സംസാരിച്ചു.