കൊല്ലം: സ്ട്രോക്ക് സംഭവിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കിയാലെ രോഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂവെന്ന് കൊല്ലം ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ.ശ്യാംപ്രസാദ് പറയുന്നു.
സ്ട്രോക്കിന് കൃത്യസമയത്ത് ചികിത്സ ലഭ്യമാകണമെങ്കിൽ അതിന്റെ ലക്ഷണങ്ങൾ സംബന്ധിച്ച് കൃതമായ ധാരണ സമൂഹത്തിലെ എല്ലാവർക്കും ഉണ്ടാകണം.
തലച്ചോറിലെ രക്തക്കുഴലുകൾ പെട്ടെന്ന് അടയുന്നതോ പൊട്ടുന്നതോ ആണ് സ്ട്രോക്കിന്റെ കാരണം. ഏത് ഭാഗത്തെ രക്തക്കുഴലുകളാണ് തകരാറിലാകുന്നത് എന്നത് അടിസ്ഥാനമാക്കിയായിരിക്കും ലക്ഷണങ്ങൾ. ഒരുവശം തളർന്നുപോകുന്ന പക്ഷാഘാതമാണ് പ്രധാന ലക്ഷണം. നടക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട്, മുഖം കോടിപ്പോകൽ, പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ തുടങ്ങിയവയും ലക്ഷണങ്ങളാണ്. എവിടെവച്ചും എപ്പോഴും ഇത് സംഭവിക്കാം. ഇത്തരം ലക്ഷണങ്ങൾ കാണുന്നവരെ ഉടൻ തന്നെ സി.ടി സ്കാൻ സൗകര്യവും ന്യൂറോ സ്പെഷ്യലിസ്റ്റുമുള്ള ആശുപത്രിയിൽ എത്തിക്കണം.
നാലര മണിക്കൂറിനുള്ളിൽ ചികിത്സിക്കണമെന്ന് പറയുമ്പോഴും ലക്ഷണം കണ്ട് മൂന്ന് മണിക്കൂറിനുള്ളിലെങ്കിലും ആശുപത്രിയിൽ എത്തിക്കണം. എങ്കിലേ തലച്ചോറിലെ ഏത് ഭാഗത്തെ രക്തക്കുഴലിനാണ് തകരാർ സംഭവിച്ചതെന്ന് പരിശോധനയിലൂടെ മനസിലാക്കി ചകിത്സ ആരംഭിക്കാനാകൂ. 2024ലെ കണക്ക് പ്രകാരം രാജ്യത്ത് സ്ട്രോക്ക് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 18 ലക്ഷത്തോളമാണ്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് കാരണം. ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നതിന്റെ മൂന്നാമത്തെ കാരണവും സ്ട്രോക്കാണ്. ഏറ്റവും കൂടുതൽ ഡിസെബിലിറ്റി അംഗവൈകല്യം സംഭവിക്കുന്നതും സ്ട്രോക്ക് ബാധിച്ചാണെന്നും ഡോ. കെ.എൻ. ശ്യാംപ്രസാദ് പറഞ്ഞു.
ശങ്കേഴ്സിൽ ന്യൂറോ മെഗാ
മെഡിക്കൽ ക്യാമ്പ് 6 മുതൽ
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് ജനുവരി 6 മുതൽ 11 വരെ നടക്കും.ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ.ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ന്യൂറോ റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. രൂരു ശാന്ത എന്നിവരുടെ നേൃത്വത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്.
ചികിത്സാ പദ്ധതികളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 ഓളം കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.
ഇളവുകൾ
 കൺസൾട്ടേഷൻ ഫീസ് സൗജന്യം
 ഇ.സി.ജി, ഇ.ഇ.ജി, എൻ.സി.എസ് എന്നിവയ്ക്ക് 30 ശതമാനം ഇളവ്
 സി.ടി സ്കാനിന് 20 ശതമാനം ഇളവ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000