 
കൊല്ലം: പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിൽ കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയിൽ ഗലീലിയോ നഗർ 3 ൽ സിബിനെ (കിളി സിബിൻ- 32) പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 2.20 ഓടെയാണ് സംഭവം. പോർട്ട് കൊല്ലം ജംഗ്ഷന് സമീപം പ്രതി സുഹൃത്തുക്കളോടൊപ്പം റോഡിൽ മദ്യപിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതിലുള്ള വിരോധമാണ് കല്ലേറിൽ എത്തിയത്. സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന്റെ ബീക്കൺ ലൈറ്റ് പൊട്ടുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു. പള്ളിത്തോട്ടം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷെഫീഖ്, എസ്.ഐമാരായ റെനോക്‌സ്, ഹരികുമാർ എസ്.സി.പി.ഒമാരായ തോമസ്, ശ്രീജിത്ത്, സി.പി.ഒമാരായ ഉണ്ണി, സാജൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.