 
പുനലൂർ: ഗുരുധർമ്മ പ്രചരണ സഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ യൂണിയനിൽ എത്തിയ ശിവഗിരി തീർത്ഥാടന പദയാത്രക്ക് സ്വീകരണം നൽകി. പദയാത്ര ക്യാപ്ടൻ വിശ്വംഭരനെ ഷാൾ അണിയിച്ച് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ സ്വീകരിച്ചു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ,യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ കെ.വി.സുഭാഷ് ബാബു, എസ്.സദാനന്ദൻ, എസ്.എബി, സന്തോഷ് ജി.നാഥ്, എൻ.സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, ഡി.ബിനിൽകുമാർ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ,വന്മള ശാഖ സെക്രട്ടറി മനോജ് ഗോപി തുടങ്ങിയവർ സംസാരിച്ചു.