കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 3062-ാം നമ്പർ പൂവറ്റൂർ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷവും ശിവഗിരി തീർത്ഥാടന പദയാത്രക്ക് സ്വീകരണവും നടന്നു. പൂവറ്റൂർ ക്ഷേത്ര മൈതാനിയിൽ നടന്ന സമ്മേളനം കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു ശാഖാ ചെയർമാൻ കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, യോഗം ധ്യാനാചാര്യൻ സ്വാമി ശിവബോധാനന്ദ, ഫാ.ജോൺ ടി.വർഗീസ്, പ്ളാമൂട് മുസ്ളിം ജമാ അത്ത് ഇമാം ജനാബ് മുഹമ്മദ് ഷാഫി അഹ്സനി, ബ്രദർ ബിനു കെ.സാം എന്നിവർ പ്രഭാഷണം നടത്തി. പൂവറ്റൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ജി.സോമശേഖരൻനായർ, എൻ.ശിവൻപിള്ള, പാത്തല രാഘവൻ, എൻ. മോഹനൻ, പി.ബി.ബീന എന്നിവർ സംസാരിച്ചു. ശാഖാ കൺവീനർ കുളക്കട രാജേന്ദ്രൻ സ്വാഗതവും ശാഖാ വൈസ് ചെയർമാൻ എം.ജി.ശശികുമാർ നന്ദിയും പറഞ്ഞു.