thodiyor-
തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡോ.മൻമോഹൻ സിംഗ് അനുസ്മരണ യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ.മൻമോഹൻസിംഗിന്റെ വേർപാടിൽ തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയുടെ നേതൃത്വത്തിൽ അരമത്തുമഠം ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രസിഡന്റ് അഡ്വ.സി ഒ.കണ്ണൻ അദ്ധ്യക്ഷനായി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ്, സി.പി.ഐ തൊടിയൂർ ലോക്കൽ സെക്രട്ടറി നാസർ പാട്ടകണ്ടത്തിൽ, ആർ.എസ്.പി നേതാവ് പി.അനിൽകുമാർ, മുസ്ലീം ലീഗ് നേതാവ് തൊടിയൂർ താഹ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, തൊടിയൂർ വിജയൻ, കെ. ധർമ്മദാസ്, ഷിബു എസ്. തൊടിയൂർ, പാലപ്പള്ളിൽ മുരളീധരൻ പിള്ള, ചെട്ടിയത്ത് അജയകുമാർ, ടി.ഇന്ദ്രൻ, തൊടിയൂർ വിജയകുമാർ, ഷേർളി എന്നിവർ സംസാരിച്ചു.