കൊല്ലം: എസ്.എൻ വനിത കോളേജിലെ ജിയോഗ്രഫി ഡിപ്പാർട്ടമെന്റിന്റെയും തിരുവനന്തപുരം ഹെഫ്ട് റിസർച്ച് ഹബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫൗണ്ടേഷൻസ് ഒഫ് ജിയോസ്പേഷ്യൽ അനാലിസിസ് വിത്ത് ക്യു.ജി.ഐ.എസ് ആൻഡ് പൈത്തോൺ ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു.

നാളെ ഉച്ചയ്ക്ക് 1ന് കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ കോളേജുകളുടെ മാനേജരുമായ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. സ്കിൽ ഡെവലപ്പമെന്റിനും തൊഴിൽ സാദ്ധ്യത ഉറപ്പാക്കാനും മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സാണിത്. വിവിധ ഡിപ്പാർട്ടമെന്റുകളുടെ ബിസിനസ് സ്റ്റാർട്ടപ്പുകളുടെ ഉദ്ഘാടനവും വെള്ളാപ്പള്ളി നിർവഹിക്കും.