പുനലൂർ: മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്ത മാസം 13ന് വൈകിട്ട് 4ന് പുനലൂരിൽ എത്തുന്ന നവോത്ഥാന സന്ദേശ യാത്രയ്ക്ക് പുനലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. പുനലൂർ തൂക്ക് പാലത്തിന് സമീപം ചേരുന്ന സ്വീകരണ യോഗം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അഡ്വ.എഫ്.കാസ്റ്റ്ലസ് ജൂനിയർ അദ്ധ്യക്ഷനാകും. ബാനർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റി അംഗം ആർ.പാർത്ഥ സാരഥി വർമ്മ വിഷയാവതരണം നടത്തും. എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, തലച്ചിറ ഷാജഹാൻ, ഫ.ക്രിസ്റ്റി ജോസഫ്, അശോക് വി.വിക്രമൻ, ഡോ.ആർ.വി.അശോകൻ എന്നിവർ മുഖ്യാഥിതികളാകും. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത, വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സമിതി കോ-ഓഡിനേറ്റർ പിറവന്തൂർ ഗോപാലകൃഷ്ണൻ, സംഘാടക സമിതി കൺവീനർ ജി.ധ്രുവകുമാർ, പ്രൊഫ.പി.കൃഷ്ണൻകുട്ടി, ടി.കെ.സോമശേഖരൻ, ട്വിങ്കിൾ പ്രഭാകരൻ, സുശീലരാധാകൃഷ്ണൻ,പി.എലിസബത്ത് ചാക്കോ, രഘുനാഥൻ കുരുവിക്കോണം, കുമാരി ടി.എസ്.ഗായത്രി തുടങ്ങിയ നിരവധി പേർ സംസാരിക്കും. വൈകിട്ട് 6.30ന് നൃത്തനാടകവും നടക്കും.