കൊല്ലം: സ്‌കൂട്ടർ ഇടിച്ച്‌ മരിച്ച കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് വാർഡിൽ കുന്നത്ത് വീട്ടിൽ എസ്‌.സുശീലയുടെ കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും. സുശീലയുടെ രണ്ട് കണ്ണുകളും കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ദാനം ചെയ്തു.

ചികിത്സയിലിരിക്കെ സുശീലയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന്‌ സമ്മതം അറിയിക്കുകയുമായിരുന്നു. എന്നാൽ ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകവെ ശനിയാഴ്ച രാവിലെ പെട്ടെന്ന്‌ ഹൃദയസ്തംഭനം ഉണ്ടായതിനാൽ നേത്രദാനം ഒഴികെ മറ്റൊരു അവയവും ദാനം ചെയ്യാനായില്ല.