sarasw

കൊല്ലം: കേരള വനം വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരത്തിന് ചവറ സ്വദേശിനി എസ്.സരസ്വതിയമ്മ അർഹയായി.

25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ലോക പരിസ്ഥിതി ദിനത്തിൽ സമ്മാനിക്കും. കെ.എസ്.ഇ.ബിയിൽ നിന്ന് സൂപ്രണ്ടായി വിരമിച്ച എസ്.സരസ്വതിയമ്മ ചവറയിലെ താമസസ്ഥലത്ത് 150 ൽ പരം ഔഷധ സസ്യങ്ങൾ നട്ട് പരിപാലിച്ച് വരുന്നു. പരിസ്ഥിതി പ്രവർത്തനത്തിന് നേരത്തെ അനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.