കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്.യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്പരുവികാല ഗവ.വെൽഫെയർ യു.പി സ്കൂളിൽ നടന്ന സപ്തദിന സഹവാസക്യാമ്പിന്റെ സമാപന സമ്മേളനം വി.പി.ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്.യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്പരുവികാല ഗവ.വെൽഫെയർ യു.പി സ്കൂളിൽ നടന്ന സപ്തദിന സഹവാസക്യാമ്പിന്റെ സമാപന സമ്മേളനം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഐ.വീണാറാണി അദ്ധ്യക്ഷയായി. എസ്.അനന്തൻപിള്ള, ജെ. ചന്ദ്രബാബു, ഷിഹാബ് എസ്.പൈനുംമൂട്, പി.മായാകുമാരി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ മേഘ എസ്. ഭദ്രൻ ക്യാമ്പ് വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് എച്ച്.എ.സലാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിലാ ബാലൻ നന്ദിയും പറഞ്ഞു. എൻ. എസ്. എസ് വിദ്യാർത്ഥികൾ നിർമ്മിച്ച പുസ്തകകൂടും പുസ്‌തകവും സ്കൂളിന് കൈമാറി.