manmoha

കൊല്ലം: കാലത്തിനും ലോകത്തിനും മുന്നേ സഞ്ചരിച്ച ഭരണാധികാരിയായിരുന്നു മൻമോഹൻ സിംഗെന്ന് യു.ടി.യു.സി അഖിലേന്ത്യാ പ്രസിഡന്റ് എ.എ.അസീസ് പറഞ്ഞു. മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മയ്യനാട് ചന്തമുക്കിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. ജി.അജിത്ത് അദ്ധ്യക്ഷനായി. കെ.പി.സി.സി അച്ചടക്ക സമിതി അംഗം എൻ.അഴകേശൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.ബേബിസൺ, ഫാ. റൊമാൻസ് ആന്റണി, ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.നാസർ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി.ശങ്കരനാരായണ പിള്ള, സി.പി.ഐ ലോക്കൽ സെക്രട്ടറി സുരേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷംസുദീൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സുധീർ കിടങ്ങിൽ, ഷെമീർ വലിയ വിള, ആർ.എസ്.കണ്ണൻ എന്നിവർ സംസാരിച്ചു.