കൊല്ലം: വാ​ള​ത്തും​ഗൽ ഗ​വ. വൊ​ക്കേ​ഷ​ണൽ ഹ​യർ സെ​ക്ക​ൻഡ​റി (ഗേൾ​സ്) സ്​കൂ​ളിൽ വി.എ​ച്ച്.എ​സ്.ഇയിൽ നോൺ വൊ​ക്കേ​ഷ​ണൽ ടീ​ച്ചർ ഇൻ ഇം​ഗ്ലീ​ഷ് (ജൂ​നി​യർ), നോൺ വൊ​ക്കേ​ഷ​ണൽ ടീ​ച്ചർ ഇൻ ബ​യോ​ള​ജി (ജൂ​നി​യർ) ത​സ്​തി​ക​ക​ളിൽ ദി​വ​സ വേ​ത​നാടി​സ്ഥാ​ന​ത്തിൽ ഓരോ ​ലീ​വ് വേ​ക്കൻ​സി. പി.ജി, ബി.എ​ഡ്, സെ​റ്റ്‌ എന്നിവയാണ് യോഗ്യത. 31ന് ഉ​ച്ച​യ്ക്ക് 1നാണ് അ​ഭി​മു​ഖം. അസൽ സർട്ടിഫിക്കറ്റുകളും പ​കർ​പ്പും സ​ഹി​തം പ്രിൻ​സി​പ്പലിന്റെ ഓ​ഫീ​സിൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.