എഴുകോൺ : കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പള്ളം പദയാത്രാ സമിതിയുടെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് എസ്. എൻ. ഡി. പി യോഗം കാക്കക്കോട്ടൂർ ശാഖയിൽ സ്വീകരണം നൽകി. ഈലിയോട് ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.ആർ. ഉല്ലാസ് ജാഥാ ക്യാപ്ടൻ കെ. കെ. വിജയകുമാറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. യൂണിയൻ കൗൺസിലർമാരായ കുടവട്ടൂർ രാധാകൃഷ്ണൻ,സി.ശശിധരൻ, ശാഖാ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, സുധർമ്മ ഹരിദേവൻ, പി. അനിരുദ്ധൻ,എസ്. റെജി, ഗോപകുമാർ,ബി.സുദർശനൻ, വി.വിനോദ്, രാജേന്ദ്രൻ, എസ്. ഷിബു,ഷീല തുടങ്ങിയവർ നേതൃത്വം നൽകി.