
കൊട്ടാരക്കര: ഗിഫ്ടഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള ജില്ലാതല പ്രതിഭാ സംഗമത്തിന് കൊട്ടാരക്കര കില ഐ.എച്ച്.ആർ.ഡിയിൽ തുടക്കമായി. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ ഓഫീസ് സൂപ്രണ്ട് കെ.ആർ.ബിജു അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി.ഷൈനി, കില ഡയറക്ടർ ഇൻചാർജ് ഡോ. എസ്.വിനോദ്, അജയകുമാർ, ജ്യോതി, എൻ.അനിൽകുമാർ, ദിലീപ് കുമാർ, ബി.പ്രദീപ്, ബി.ഒ.ചന്ദ്രമോഹൻ, ബി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്ര സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ളാസുകൾ, പഠന യാത്രകൾ, സർഗവേള എന്നിവ നടക്കും. ഇന്ന് വൈകിട്ട് സമാപന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 60 കുട്ടിപ്രതിഭകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.