കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാല നടത്തിയ ബാലോത്സവം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ജി.സുന്ദരേശൻ, മുഹമ്മദ് സലിംഖാൻ, ബി.വിനോദ്, ഡി.ബിന്ദു, ഫാത്തിമാ താജുദ്ദീൻ, ലൈബ്രേറിയൻ ബി.സജീവ്കുമാർ, വിപിൻവിശ്വനാഥ് തുടങ്ങിയവർ നേതൃത്വം നൽകി. ബാലവേദി അംഗങ്ങളായ 60 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കാഥിക തൊടിയൂർ വസന്തകുമാരി, സംഗീത അദ്ധ്യാപിക സിജി എന്നിവർ വിധികർത്താക്കളായിരുന്നു. ബാലവേദി കോ-ഓർഡിനേറ്റർ ഡോ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.