pp

കുണ്ടറ: കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മൂന്ന് സ്വർണവും ഒരു വെള്ളി മെഡലും നേടി നാടിന് അഭിമാനമായി പെരിനാട് കുഴിയം കാർത്തിക നിവാസിൽ അനിൽകുമാർ. ലോംഗ് ജംപ്, ഹൈ ജംപ്, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിലാണ് സ്വർണ മെഡൽ. 100 മീറ്റർ റിലേയിലാണ് വെള്ളിമെഡൽ നേട്ടം. ഇരുപത്തിമൂന്ന് വർഷമായി പ്രവാസിയായിരുന്നു. കടവൂർ നീരാവിൽ ദ്രോണ ഫിസിക്കൽ സെന്ററിലാണ് പരിശീലനം നടത്തുന്നത്. ഭാര്യ: ശ്രീജ, വിദ്യാർത്ഥിനിയായ ഹരിനന്ദ ഏക മകളാണ്.