ചാത്തന്നൂർ: ഗുരുധർമ്മ പ്രചരണ സഭ മവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മൈലക്കാട് 16-ാം വാർഡിൽ സ്വീകരണം നൽകി. ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. കൈരളി വായനശാല, ശിവോദയം എൻ.എസ്.എസ് കരയോഗം എന്നിവിടങ്ങളിൽ വിശ്രമത്തിന് സൗകര്യം ഒരുക്കി. ശിവോദയം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ മോഹൻ ദാസ് ഉണ്ണിത്താൻ, കുടുംബശ്രി സി.ഡി.എസ് അംഗം കലജാദേവി, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം വി.ശ്യാം മോഹൻ, ആർ.വൈ.എഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സേതുലക്ഷ്മി, ജി.ഡി.പി.എസ് ചാത്തന്നൂർ മണ്ഡലം ട്രഷറർ ഈശ്വരചന്ദ്ര വിദ്യാസാഗർ, പദയാത്ര കോ ഓർഡിനേറ്റർ എൻ.മഹേശ്വരൻ, പ്രതിഭ ബിജു, സരിത സുനിൽ എന്നിവർ സംസാരിച്ചു.