 
പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ തെന്മലയിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്ര മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. പുനലൂർ യൂണിയൻ പ്രസിഡന്റും പദയാത്ര ക്യാപ്ടനുമായ ടി.കെ.സുന്ദരേശന് മന്ത്രി കെ.എൻ.ബാലഗോപാൽ പീതപതാക നൽകി കൊണ്ട് 4 ദിവസം നീണ്ട് നിൽക്കുന്ന പദയാത്ര പ്രയാണം ആരംഭിച്ചു. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടന സമ്മേളനത്തിൽ പദ യാത്ര സന്ദേശം നൽകി. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വി.എസ്.മണി, വാർഡ് അംഗം ജി.നാഗരാജൻ, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ,യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദനന്ദൻ, കെ.വി.സുഭാഷ് ബാബു, എസ്.എബി, എൻ.സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, ഡി.ബിനിൽകുമാർ , വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ , വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ഇടമൺ ബാഹുലേയൻ, സെക്രട്ടറി സി.വി.സന്തോഷ്കുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് നന്ദിയും പറഞ്ഞു.