photo-
പോരുവഴി പടിഞ്ഞാറു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് അനുസ്മരണം അഡ്വ.കാഞ്ഞിരവിളഅജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് അനുസ്മരണം നടത്തി. അഡ്വ. കാഞ്ഞിരവിള അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ അദ്ധ്യക്ഷനായി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളായ പി.കെ.രവി, ഉല്ലാസ് കോവൂർ, പി.നിഷാദ്, ശശി, രഞ്ചു, മുഹമ്മദ്‌ ഖുറൈശി, കിണറുവിള നാസർ, ഡോ. എം.എ.സലീം, നിസാം മൂലത്തറ, അയന്തിയിൽ ശിഹാബ്, അബ്ദുൽ സമദ്, നാലുതുണ്ടിൽ ജലീൽ, ബാബു ഹനീഫ, നാലുതുണ്ടിൽ റഹിം, പേറയിൽ നാസർ, വരിക്കോലിൽ ബഷീർ, വൈ ഗ്രിഗറി, അർത്തിയിൽ ഷെഫീഖ്, ആൽബിൻ ഫിലിപ് എന്നിവർ സംസാരിച്ചു.