sarga
സർഗചേതനയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി ആദിനാട് തുളസി ആമുഖ പ്രഭാഷണം നടത്തുന്നു

തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെ ആദ്യകാല ഭാരവാഹികളും സജീവ പ്രവർത്തകരുമായിരുന്ന ടി.എൻ. തൊടിയൂർ, എം.ഡി.കെ പണിക്കർ കളീലിൽ, എ.എ.സലാം, എം.ബാലൻ രാജു തെക്കേയറ്റത്ത്, കെ.എസ്.വാസുദേവൻ പിള്ള, കെ.ഗോപിനാഥൻ, ചവറ രാമചന്ദ്രൻ പിള്ള, ജോസഫ് ക്ലാപ്പന, ബാലകൃഷ്ണൻ കൂട്ടുങ്ങൽ, അഡ്വ.കെ.കെ.രാധാകൃഷ്ണൻ ,

ഗോപാലകൃഷ്ണപിള്ള, പ്രൊഫ.എസ്.കൃഷ്ണപിള്ള, കാട്ടയ്യത്ത് പ്രഭാകരൻ, പതിയിൽ പുഷ്പാംഗദൻ, കെ.വി.രാമകൃഷ്ണപിള്ള എന്നിവരെ സർഗചേതന അനുസ്മരിച്ചു. കന്നേറ്റി ശ്രീധന്വന്തരി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആദിനാട് തുളസി ആമുഖ പ്രഭാഷണം നടത്തി.ഡി.മുരളീധരൻ, ഡോ.പി.ബി.രാജൻ, തൊടിയൂർ വസന്തകുമാരി, ചങ്ങൻകുളങ്ങര ഗോപാലകൃഷ്ണപിള്ള, ഡോ.സുഷമ അജയൻ, നന്ദകുമാർ വള്ളിക്കാവ്, സീനാ രവി, തോപ്പിൽ ലത്തീഫ് ,കെ എസ്.വിശ്വനാഥപിള്ള, ജലജവിശ്വം, അരുൺ കോളേശ്ശേരിൽ എന്നിവർ മൺമറഞ്ഞ കവികളുടെ കവിത ചൊല്ലി
കാവ്യാർച്ചനയിൽ പങ്കെടുത്തു.സർഗ ചേതന ട്രഷറർ ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു.