കൊട്ടാരക്കര. കാട്ടു പന്നിയുടെ ആക്രമണത്തിൽ ബൈക്കു യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. കൊട്ടാരക്കര തൃക്കണ്ണമംഗൽ പൊന്മാന്നൂർ സ്വദേശി ജുബിൻ (25)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ കൊട്ടാരക്കര നിന്ന് പൊന്മാന്നൂരിലേക്ക് പോകും വഴി ഇ.ടി.സി ഗേറ്റിന് സമീപമാണ് പന്നി ചാടിവീണ് ആക്രമിച്ചത്. ബൈക്കിനും കേടുപാടു സംഭവിച്ചു. വീണ് ജുബിന്റെ തോളെല്ലിന് പൊട്ടലുണ്ടായി. നിലവിൽ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കാടു പിടിച്ചു കിടക്കുന്ന പൊന്മാന്നൂർ കനാൽ റോഡും പരിസര പ്രദേശങ്ങളും കാട്ടു പന്നികളുടെയും തെരുവു നായ്ക്കളുടെയും ഉപദ്രവം പെരുകിയിട്ടുണ്ടെന്ന് പ്രദേശ വാസികൾപറയുന്നു. കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതു പതിവാണ്.