phot
എസ്.എൻ.ഡി.പി യോഗം മീനച്ചൽ യൂണിയൻ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച ശിവഗിരി തീർത്ഥാടന പദാത്രക്ക് പത്തനാപുരം യൂണിയൻ ആസ്ഥാനത്ത് നേതാക്കൾ സ്വീകരണം നൽകിയപ്പോൾ.

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം മീനച്ചൽ യൂണിയന്റെ നേതൃത്വത്തിൽ പുറപ്പെട്ട 92-ാം ശിവഗിരി തീർത്ഥാടന പദയാത്രക്ക് പത്തനാപുരം യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് ഭാരവാഹികൾ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി, യൂണിയൻ സെക്രട്ടറി ബി.ബിജു, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ ബി.കരുണാകരൻ, റിജു.വി.ആമ്പാടി, യൂത്ത്മൂവ് മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് എം.മഞ്ചേഷ്, വനിതസംഘം യണിയൻ വൈസ് പ്രസിഡന്റ് ദീപജയൻ, ട്രഷറർ മിനി പ്രസാദ്, കേന്ദ്ര സമിതി അംഗങ്ങളായ ലതസോമരാജൻ, പത്മ രവീന്ദ്രൻ, വനിതസംഘം യൂണിയൻ കൗൺസിലർ എം.മായ, പിറവന്തൂർ പടിഞ്ഞാറ് ശാഖ ശാഖ സെക്രട്ടറി ജി.ജയചന്ദ്രപണിക്കർ, കല്ലുംകടവ് ശാഖ സെക്രട്ടറി എൻ.ദിവാകരൻ, പുളിവിള മുൻ ശാഖ സെക്രട്ടറി ഗോപിനാഥൻ, പിടവൂർ ശാഖ പ്രസിഡന്റ് ധർമ്മരാജൻ തുടങ്ങിയ നേതാക്കൾ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.