കൊല്ലം: സാധാരണഗതിയിൽ എല്ലാവരും അവഗണിക്കാറുള്ള മൈനർ സ്ട്രോക്കിനെ (ട്രാൻസിയന്റ് ഇസ്കിമിക് അറ്റാക്ക്) ഗൗരവമായി കണ്ട് അടിയന്തര ചികിത്സ തേടണമെന്ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ് പറയുന്നു.
മേജർ സ്ട്രോക്കിന്റെ അതേ ലക്ഷണങ്ങൾ തന്നെയാണ് മൈനർ സ്ട്രോക്കിനും. എന്നാൽ മൈനർ സ്ട്രോക്ക് സംഭവിച്ച് നിമിഷങ്ങൾക്കമോ 24 മണിക്കൂറിനകമോ ചികിത്സയില്ലാതെ തന്നെ മാറും. കുടുതൽ രോഗികളിലും ഒരു മണിക്കൂറിനുള്ളിൽ മാറുന്നതായാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ഇതിനെ അവഗണിക്കും. മൈനർ സ്ട്രോക്ക്, മേജർ സ്ട്രോക്കിന്റെ ലക്ഷണമാണ്. മൈനർ സട്രോക്ക് വന്ന 20 ശതമാനമാളുകൾക്കും മൂന്ന് മാസത്തിനകം മേജർ സട്രോക്ക് വരാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൈനർ സ്ട്രോക്ക് സംഭവിച്ചാലുടൻ ആശുപത്രിയിൽ അഡ്മിറ്റായി രോഗനിർണയം നടത്തി, വേണ്ട ചികിത്സ ചെയ്ത് മേജർ സ്ട്രോക്കിനെ ഒഴിവാക്കണം.
സ്ട്രോക്ക് ഒഴിവാക്കാൻ പാലിക്കേണ്ട എട്ട് കാര്യങ്ങൾ
1. ആരോഗ്യകരമായ ആഹാര രീതി
2. ശാരീരികമായി സജീവമായ ജീവിതശൈലി
3. ആരോഗ്യകരമായ ഭാരം നിലനിറുത്തൽ
4. ആരോഗ്യകരമായ ഉറക്കം
5. പുകയില ഉപയോഗിക്കാൻ പാടില്ല
6. കൊളസ്ട്രോൾ നിയന്ത്രണം
7. പ്രമേഹ നിയന്ത്രണം
8. രക്തസമ്മർദ്ദം നിയന്ത്രിക്കൽ
ശങ്കേഴ്സിൽ ന്യൂറോ മെഗാ
മെഡിക്കൽ ക്യാമ്പ് 6 മുതൽ
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് ജനുവരി 6 മുതൽ 11 വരെ നടക്കും. ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ.ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ന്യൂറോ റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. രൂരു ശാന്ത എന്നിവരുടെ നേൃത്വത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്.
ചികിത്സാ പദ്ധതികളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 ഓളം കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.
ഇളവുകൾ
കൺസൾട്ടേഷൻ ഫീസ് സൗജന്യം
ഇ.സി.ജി, ഇ.ഇ.ജി, എൻ.സി.എസ് എന്നിവയ്ക്ക് 30 ശതമാനം ഇളവ്
സി.ടി സ്കാനിന് 20 ശതമാനം ഇളവ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000