കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ ശ്രീനാരായണഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിൽ, എസ്.എൻ കോളേജ് പി.ടി.എ, സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി ആചരണവും മെരിറ്റ് അവാർഡ് വിതരണവും യോഗനാദം പ്രത്യേക പതിപ്പ് പ്രകാശനവും ഇന്ന് കൊല്ലം എസ്.എൻ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗനാദത്തിന്റെ മഹാകവി കുമാരനാശാൻ പ്രത്യേക പതിപ്പിന്റെ പ്രകാശനവും വെള്ളാപ്പള്ളി നിർവഹിക്കും. യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനാകും. ഡോ. ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണം നടത്തും. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ- ഓർഡിനേറ്റർ പി.വി.രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു, സംസ്ഥാന സെക്രട്ടറി ഡോ. ആർ.വി.സുമേഷ്, ശ്രീനാരായണ ഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.എസ്. ലീ, സംസ്ഥാന സെക്രട്ടറി ഡോ. കെ.വി.സനൽകുമാർ, ശ്രീനാരായണ എപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ, എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് സെക്രട്ടറി എസ്.ജയന്തി, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. എസ്.ലൈജു, പി.ടി.എ സെക്രട്ടറി ഡോ. എസ്.ശങ്കർ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. എൻ.രതീഷ്, മലയാള വിഭാഗം മേധാവി ഡോ. നിത്യ.പി വിശ്വം, കോളേജ് യൂണിയൻ ചെയർമാൻ എ.ജെ.ആദിത്യൻ എന്നിവർ സംസാരിക്കും. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് സ്വാഗതവും പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. ഡി.ആർ.വിദ്യ നന്ദിയും പറയും.