kanja
കഞ്ചാവുമായി മധ്യ പ്രദേശുകാരൻ അറസ്റ്റിൽ

പത്തനാപുരം: ഒന്നരക്കിലോയിലധികം കഞ്ചാവുമായി മദ്ധ്യപ്രദേശുകാരൻ എക്‌സൈസ് പിടിയിലായി. മദ്ധ്യപ്രദേശ്‌ ഭിന്ത് താലൂക്കിൽ കനാവർ വില്ലേജിൽ മഞ്ചാര മടെ കെ ഗാഡിയ 102 വിജയ് കരൺ സിംഗ്(32) ആണ് പിടിയിലായത്.
പത്തനാപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തും സംഘവും ചേർന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലുവിളക്ക്‌ പോകുന്ന റോഡിൽ ക്രൗൺ ഓഡിറ്റോറിയത്തിന് സമീപം നടത്തിയ പരിശോധനയിലാണ് 1.575 കിലോഗ്രാം കഞ്ചാവ് പിടിക്കാനായത്. കേസ് എടുത്ത ശേഷം കൂടുതൽ അന്വേഷണം നടത്തി വരികയാണ്
ഇൻസ്‌പെക്ടർ ഡി. എസ്. ജിഞ്ചു, പ്രിവന്റീവ് ഓഫീസർമാരായ സജി, അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ, അരുൺ,സുജിൻ,സിവിൽ എക്സൈസ് ഓഫീസർ ലതീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.