abhijith-24

തട്ടാമല: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെൺപാലക്കര കീഴ്പ്പാട്ട് വീട്ടിൽ അജികുമാറിന്റെ മകൻ അഭിജിത്താണ് (24) മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ദേശീയപാതയിൽ തട്ടാമലയിലുണ്ടായ വാഹനാപകടത്തിൽ ഗുതരമായി പരിക്കേറ്റ അഭിജിത്ത് ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.
മാതാവ്: അനിതാകുമാരി. സഹോദരൻ: അഭിലാഷ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 4ന് പോളയത്തോട് വിശ്രാന്തിയിൽ സംസ്‌കരിക്കും.