joseph

ചവറ: കെ.എസ്.ഇ.ബി ജീവനക്കാരൻ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വീണു മരിച്ചു. ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് കയ്യാലകെട്ടി ഇറക്കത്ത് വീട്ടിൽ കെ.കെ.ജോസഫാണ് (48) മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. തേവലക്കര ഇലട്രിക് സെക്ഷനിലെ ജീവനക്കാരനായ ജോസഫ് തേവലക്കര കാഞ്ഞിരവിള മുക്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ഒപ്പം ഉണ്ടായിരുന്നവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: ജോമോൾ, ജോഷ്മ.