photo
എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്ര ഇന്നലെ രാവിലെ യൂണിയൻ ആസ്ഥനത്ത് നിന്ന് പുറപ്പെട്ടപ്പോൾ

പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ തെന്മലയിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രക്ക് നിരവധി ശാഖയോഗങ്ങളുടെ നേതൃത്വത്തിൽ വമ്പിച്ച വരവേൽപ്പ് നൽകി. ഇന്നലെ വൈകിട്ട് 6.30ന് പോരേടം ശ്രീമഹാദേവ ക്ഷേത്രത്തിൽ സമാപിച്ച യാത്ര ഇന്ന് രാവിലെ 6.30ന് പുറപ്പെടും. പള്ളിക്കൽ, കാട്ട്പുതുശേരി, നാവായിക്കുളം, ഉച്ചക്ക് 1ന് കല്ലമ്പലം തുടങ്ങിയ കേന്ദ്രങ്ങൾ വഴി വൈകിട്ട് 6.30ന് വർക്കല എസ്.എൻ.കോളേജിൽ സമാപിക്കും. നാളെ രാവിലെ എസ്.എൻ.കോളേജിൽ നിന്ന് ഘോഷയാത്രയായി പുറപ്പെടുന്ന പദയാത്ര മഹാസമാധിയിൽ എത്തി ദർശനം നടത്തിയ ശേഷം സമാപിക്കും. പദയാത്ര ക്യാപ്ടന് പുറമെ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറക്ട‌ർമാർ,യൂണിയൻ കൗൺസിലർമാർ, വനിത സംഘം യൂണിയൻ ഭാരവാഹികളും പദയാത്രക്ക് നേതൃത്വം നൽകുന്നു.