കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കാർഷിക വികസന - കർഷക ക്ഷേമ വകുപ്പിന്റെ അധീനതയിൽ കൊല്ലം കൃഷി അസിസ്‌റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാക്‌ടർ പരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ട്രാക്‌ടറും കൃഷി സംബന്ധമായ മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിന് സ്‌‌ത്രീകൾക്കുൾപ്പടെ അപേക്ഷിക്കാം. കാവനാട് കുരീപ്പുഴ കൃഷ് അസി. എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിൽ ജനുവരി 20ന് മുമ്പ് അപേക്ഷിക്കണം.ഫോൺ: 0474 -2795434, 9400600844.