nn
അതിന് മുന്നോടിയായി, ഗേറ്റടവ് ജനുവരി ഏഴുവരെ നീട്ടി വീണ്ടും

ശാസ്താംകോട്ട: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട റെയിൽവേ ഗേറ്റ് രണ്ട് ആഴ്ച കഴിഞ്ഞിട്ടും തുറക്കാത്തതിൽ പ്രതിഷേധം. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ കരാൽ ജംഗ്ഷനിലെ റെയിൽ ഗേറ്റാണ് റെയിൽ മാറ്റുന്നതിനായി അടച്ചത്. കുറ്റിയിൽമുക്ക്-തേവലക്കര പാതയിലെ കരാൽ ജങ്ഷൻ 65-ാം നമ്പർ ഗേറ്റ് അടച്ചതാണ് ജനത്തിന്
യാത്രാദുരിതമുണ്ടാക്കുന്നത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനടുത്തുള്ള ഈ ഗേറ്റ് 18-ന് വൈകീട്ടാണ് അടച്ചത്. 27-ന് വൈകീട്ട് തുറക്കുമെന്ന് അറിയിച്ചുള്ള ബോർഡും സ്ഥാപിച്ചിരുന്നു. പാളം ഇളക്കിസ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിക്കുന്നതിനാണ് ഗേറ്റ് അടച്ചത്. ഈ ഭാഗത്ത് നിരത്തിയിരുന്ന
സ്ലാബുകൾ ഇളക്കിമാറ്റിയെങ്കിലും പണികൾ പൂർത്തിയാക്കിയില്ല.പണിതീർക്കേണ്ട കാലാവധി കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിനെപ്പറ്റി അന്വേഷിച്ച നാട്ടുകാരോട് റെയിൽവേ
ജീവനക്കാർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. രണ്ടാഴ്ചയിലധികം എടുത്താൽ മാത്രമേ പണി പൂർത്തിയാകുകയുള്ളൂവെന്നാണ് സൂചന. അതിനിടെ ഗേറ്റടവ് ജനുവരി ഏഴുവരെ നീട്ടിയതായി വീണ്ടും ബോ‌ർഡ് സ്ഥാപിച്ചിട്ടുണ്ട്.

യാത്രാ ദുരിതം

ഗേറ്റ് അടഞ്ഞതോടെ കാരാളിമുക്ക് വഴി 3 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കണ്ട സ്ഥിതിയാണ് പ്രദേശവാസികൾക്ക്.
പൈപ്പ് റോഡ് വഴി തേവലക്കര, ചവറ ഭാഗത്തേക്കും തിരിച്ചു ശാസ്താംകോട്ട ഭാഗത്തേക്കും യാത്ര ചെയ്തിരുന്നവരും
ദുരിതത്തിലായി. വേങ്ങ തെക്ക് ഭാഗത്ത് നിന്ന് കുറ്റിയിൽമുക്കിലേക്ക് പോകേണ്ടവർ ട്രാക്ക് മുറിച്ചു കടക്കേണ്ട സ്ഥിതിയാണ്. തിരക്കേറിയ രാവിലെയും വൈകിട്ടും കുട്ടികളടക്കമുള്ളവർ ട്രാക്ക് മുറിച്ച് കടക്കുന്നത് അപകട സാദ്ധ്യത വ‌ർദ്ധിപ്പിക്കുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചത് നാട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു.

കലുങ്ക് അടിപ്പാതയാക്കണം

റെയിൽവേ സ്റ്റേഷൻ ഭാഗത്തുള്ള കലുങ്ക് അടിപ്പാതയാക്കി മാറ്റണമെന്ന ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ക്രിസ്മസ് അവധിക്കു ശേഷം സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ദുരിതത്തിലായി.