തൊടിയൂർ: വിദ്യാർത്ഥികൾക്കായി കേരളകൗമുദി ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ ഇന്ന് രാവിലെ 10ന് തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എസ്.ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷനാകും. സൈബർ പൊലീസ് എസ്.ഐ എ.നിയാസ് ക്ളാസെടുക്കും. പ്രിൻസിപ്പൽ ജി.പ്രദീപ് കുമാർ സ്വാഗതം പറയും. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, ഗ്രാമപഞ്ചായത്തംഗം കെ.ധർമ്മദാസ്, ഹെഡ്മിസ്ട്രസ് എസ്.സുസ്‌മി, എസ്.എം.സി ചെയർമാൻ കെ.നൗഷാദ് തുടങ്ങിയവർ പങ്കെടുക്കും.