 
അഞ്ചൽ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് അഞ്ചൽ മേഖലയുടെ വിവിധ ശാഖകളിൽ സ്വീകരണം നൽകി. അഞ്ചൽ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ പരിപാടികൾക്ക് ശാഖാപ്രസിഡന്റ് ബീനാ സോദരൻ, മറ്റ് ഭാരവാഹികളായ ബിജു, കെ. സോദരൻ, ചന്ദ്രബാബു, ഷൺമുഖൻ തുടങ്ങിയവർ നേതൃത്വം നൽകി. പനച്ചവിളയിൽ നടന്ന സ്വീകരണത്തിൽ ചെമ്പകരാമനല്ലൂർ ശാഖാ പ്രസിഡന്റ് വി.എൻ. ഗുരുദാസ്, വൈസ് പ്രസിഡന്റ് അംബീധരൻ, മുൻ പ്രസിഡന്റുമാരായ പി.രാമചന്ദ്രൻ ഭാവന, ടി.എസ്.സുരേഷ് കുമാർ, ചന്ദ്രസേനൻ, രവീന്ദ്രൻ, സൂസി ചന്ദ്രൻ, രാധാമണി ഗുരുദാസ്, ഇടമുളയ്ക്കൽ നോർത്ത് ശാഖാ പ്രസിഡന്റ് സുദേവൻ, സെക്രട്ടറി സന്തോഷ്, വൈസ് പ്രസിഡന്റ് ലളിത, ഗംഗ, മിനി, മതുരപ്പാ ശാഖാ പ്രസിഡന്റ് ചന്ദ്രൻ, സെക്രട്ടറി സന്തോഷ്, പാലമുക്ക് ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ആയൂർ ശാഖയിൽ പ്രസിഡന്റ് ഡോ.എ.ജെ. അശോകൻ മറ്റ് ഭാരവാഹികളായ ആയൂർ ഗോപിനാഥ്, എസ്. ശശി, ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.