പുത്തൂർ: മൈലംകുളം ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നടന്ന സഹസ്രനാമ സമൂഹ കുങ്കുമാർച്ചന ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി വാസുദേവര് സോമയാജിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കൊട്ടാരക്കര റൂറൽ പൊലീസ് ഡിവൈ.എസ്.പി കെ. ബൈജു കുമാർ, സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ. എസ് .സുബ്രഹ്മണ്യ ശർമ എന്നിവർ ചേർന്ന് ആദ്യ കലശം സമർപ്പിച്ചു. കേരള സർവകലാശാല സംസ്കൃതം വേദാന്തം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഐ .എം. അഞ്ജലിയെയും പ്രശസ്ത സാഹിത്യകാരൻ ആറ്റുവാശ്ശേരി സുകുമാരപിള്ളയെയും ചടങ്ങിൽ ആദരിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി .പ്രശാന്ത് കുമാർ ,ഭാരവാഹികളായ കെ .സി .ബാലചന്ദ്രൻ പിള്ള, അരുൺകുമാർ, കെ. സന്തോഷ് കുമാർ, ജി. എം അനീഷ് , അനിൽകുമാർ, ഡി .എൽ. അനുരാജ്, ദിനേശ്, അനിൽ, ഹരീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി . തുടർന്ന് വിശേഷാൽ ദീപക്കാഴ്ചയും മഹാപ്രസാദമൂട്ടും നടന്നു.