കരുനാഗപ്പള്ളി: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചവറ ബ്ലോക്ക് പഞ്ചായത്തിൽ നവ സംരംഭകർക്കായി ബോധവത്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി.മുൻ വ്യവസായ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ജി കൃഷ്ണപിള്ളമുഖ്യ പ്രഭാഷണം നടത്തി. സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പാക്കാം എന്ന വിഷയത്തിൽ അഞ്ജു ജി മോഹൻ ക്ലാസെടുത്തു.. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സുനീഷ്, ബ്ലോക്ക് മെമ്പർ ജിജി, ബ്ലോക്ക് വ്യവസായ ഓഫീസർ ഡ്രസിലി, ചവറ ഇ.ഡി.ഇ ഷിനാജ് നൂഹ് എന്നിവർ സംസാരിച്ചു.