കരുനാഗപ്പള്ളി: മലയാളം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. മലയാളം പഠന കേന്ദ്രം ഡയറക്ടർ കല്ലട എൻ.അനിൽ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പ്രമോദ് ശിവദാസ് അദ്ധ്യക്ഷനായി. നടരാജൻ കാരിയ്ക്കൽ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
വിഞ്ജാന സന്തായിനി ഗ്രന്ഥശാല
എം. ടി. യെ ചെറിയഴീക്കൽ വിഞ്ജാന സന്തായിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ. പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഗ്രന്ഥ ശാല വൈസ് പ്രസിഡന്റ് പത്മാദേവി അദ്ധ്യക്ഷയായി. കെ. സത്യരാജൻ , ഗ്രന്ഥശാല ജോയിൻ സെക്രട്ടറി പി. ശ്രീരാജ് , ബാല വേദി കമ്മിറ്റി അംഗം അനന്ത പത്മ എന്നിവർ സംസാരിച്ചു.