 
കരുനാഗപ്പള്ളി: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ ,സൗത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.സോമരാജൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ.രാജശേഖരൻ ,ബിന്ദുജയൻ, സി.പി.എം നേതാവ് സത്യദേവൻ, ജനതാദൾ നേതാവ് ഷിഹാബ്.എസ്. പൈനും മൂടന്‍, സുരേഷ് പനക്കുളങ്ങര, എസ്.ജയകുമാർ, നൂറു മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മൗന ജാഥയ്ക്കും പുഷ്പാർച്ചനയ്ക്കും മുഹമ്മദ് ഹുസൈൻ, മുനമ്പത്ത് ശിഹാബ് , സുഭാഷ് ബോസ് ,രമണൻ, അഷറഫ് തിരുവാലിൽ, ഷാജി തോപ്പിൽ, രാമചന്ദ്രൻ, പുന്നൂർ ശ്രീകുമാർ,നിസാം ബംഗ്ലാവിൽ, സന്തോഷ് ബാബു, മോഹൻദാസ്, അനിൽ കാരമൂട്ടിൽ, തുളസി, അമ്പിളി, പി.വി.ബാബു, മുരളി, ബാബുക്കുട്ടൻ പിള്ള, കെ .എസ്. റോയ് ,തയ്യിൽ തുളസി, അശോകൻ അമ്മ വീട്, അനീഷ് മുട്ടാണിശ്ശേരിൽ, രാധാകൃഷ്ണപിള്ള, മൈതീൻ കുഞ്ഞ്, കെ .വി. അനന്തപ്രസാദ്, അജിത, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.