കരുനാഗപ്പള്ളി : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വായനാ മത്സരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായന സംവാദ സദസും സംഘടിപ്പിച്ചു. മത്സരാർത്ഥികളുടെ അഭിപ്രായങ്ങൾ തേടുന്ന സംവാദ സദസ് ശ്രദ്ധേയമായി. മുതിർന്നവരും രക്ഷിതാക്കളും കുട്ടികളും സാംസ്കാരിക പ്രവർത്തകരും സംവാദത്തിൽ പങ്കെടുത്തു. നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് വായനാ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.പി.ജയപ്രകാശ് മേനോൻ അദ്ധ്യക്ഷനായി.. താലൂക്ക് എക്സിക്യുട്ടീവ്കമ്മിറ്റി അംഗം സുരേഷ് വെട്ടുകാട്, എഴുത്തുകാരൻ വിമൽറോയ് എന്നിവർ സംസാരിച്ചു. ആർ.മോഹനൻ, അരുൺ, സിത്താര, കല എന്നിവർ വായനാ മത്സരങ്ങൾക്ക് നേതൃത്വം നൽകി.