 
കൊല്ലം: നവതൂലിക പത്താമത് സാഹിത്യ സംഗമവും പുസ്തക പ്രകാശനവും കൊല്ലം പ്രസ് ക്ലബിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കവയിത്രിയും അദ്ധ്യാപികയുമായ രശ്മി രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കവിയും സാഹിത്യകാരനുമായ കുഴൂർ വിത്സൺ മുഖ്യാതിഥിയായി. കവികളായ പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, പി.ടി.വർഗീസ്, റാണി നൗഷാദ് എന്നിവർ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തു. അഞ്ചു പുസ്തകങ്ങളുടെ പ്രകാശനവും എം.ടി.അനുസ്മരണവും നടന്നു. ഫെബിൻ പെരിങ്ങാല, രാജു പുതനൂർ, ആശ അഭിലാഷ് മാത്ര, വീണ സുനിൽ, രേവതി, സജിനി മനോജ്,ബിന്ദു കെ വാര്യത്ത് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സജനി മനോജ് നന്ദി പറഞ്ഞു.