കൊല്ലം: കൊല്ലം എസ്.എൻ വനിത കോളേജിൽ പുതിയ കോഴ്സിനും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തിരിതെളിച്ചു. ജോഗ്രഫി ഡിപ്പാർട്ടമെന്റിന്റെയും തിരുവനന്തപുരം ഹെഫ്റ്റ് റിസർച്ച് ഹബ്ബ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'ഫൗണ്ടേഷൻസ് ഓഫ് ജിയോസ്പേഷ്യൽ അനാലിസിസ് വിത്ത് ക്യു.ജി.ഐ.എസ് ആൻഡ് പൈത്തോൺ' എന്ന സർട്ടിഫിക്കറ്റ് കോഴ്സിനും വിവിധ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കുമാണ് തുടക്കമായത്. പ്രിൻസിപ്പൽ ഡോ. എസ്.ജിഷ, ജോഗ്രഫി വിഭാഗം മേധാവി രസ്ന രഘു, ഹെഫ്ട് റിസർച്ച് ഹബ്ബ് ഡയറക്ടർ എ.ആർ.അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾ നിർമ്മിച്ച ആന്റി മൈക്രോബിയൽ മാസ്ക്, എൽ.ഇ.ഡി ലൈറ്റ്, ഡിറ്റർജൻസ്, ലോഷൻ തുടങ്ങിയവയുടെ പ്രദർശനവും നടന്നു.