b
കോട്ടയം നാഗമ്പടം തേന്മാവിൻചുവട്ടിൽ നിന്ന് ആരംഭിച്ച പള്ളം പദയാത്ര സംഘത്തിന് കരിങ്ങന്നൂർ ശാഖയുടെ നേതൃത്വത്തിൽ വെളുനല്ലൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണം

ഓയൂർ: നാഗമ്പടത്തു നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രികരെ വെളിനെല്ലൂർ ജംഗ്ഷനിൽ എസ്.എൻ.ഡി.പി യോഗം കരിങ്ങന്നൂർ ശാഖയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊട്ടാരക്കര യൂണിയൻ കൗൺസിലർ ടി.വി. മോഹനൻ ഉഗ്രം കുന്ന് വാർഡ് മെമ്പർ ടി.കെ. ജ്യോതി ദാസ്, കരിങ്ങന്നൂർ ശാഖ സെക്രട്ടറി ജഗജീവ്, പുത്തൻവിള ശാഖ സെക്രട്ടറി മണിക്കുട്ടൻ, വെളിനെല്ലൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി ശ്രീദാസ് ഉണ്ണിത്താൻ , കമലൻ മോഹനൻ ,മുരളീധരൻ ,രാജു സുന്ദരേശൻ, സുരേഷ്കുമാർ ,രാജേന്ദ്രൻ, മനോജ് എന്നിവരുടെ നേതൃത്വത്തിൽ ശാഖാപ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.