
കുനത്തൂർ: കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കരീപ്ര മടതകോട് കേളിയിൽ (പുത്തൻവീട്ടിൽ) ബാബു പിള്ളയാണ് (53) മരിച്ചത്. ശനിയാഴ്ച കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ ബാബുവിനായി രണ്ടു ദിവസമായി തെരച്ചിൽ നടക്കുകയായിരുന്നു. അഗ്നിരക്ഷസേന ഇന്നലെ രാവിലെ 11ഓടെ കിഴക്കേ കല്ലട ആറാട്ടുകടവിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ: ബി.എൽ.ബീന (അദ്ധ്യാപിക, ഗവ. യു.പി.എസ്, നലില്ല). മക്കൾ: അഭിരാം ബാബു, അഷ്ടമി.