കൊല്ലം: പുളിയത്ത് മുക്ക്- ഈഴവപ്പാലം- കല്ലുന്താഴം റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. എട്ടു വർഷമായി റോഡ് തകർന്നു കിടക്കുകയാണ്.
പഴയ കരാറുകാരൻ ഇടയ്‌ക്ക് പണി ഉപേക്ഷിച്ച് പോയിരുന്നു. കരാറുകാരനും പൊതുമരാമത്ത് വകുപ്പും ഇതിന്റെ പേരിൽ നിയമ പോരാട്ടത്തിലാണ്. പകരം വന്ന കരാുറുകാരനും പണി ഉപേക്ഷിച്ചതോടെ റോഡിന്റെ ദുരിതത്തിന് അറുതിയില്ലാതായി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പുതിയ കരാറുകാരൻ പിൻമാറിയത്. ഇദ്ദേഹം നേരത്തെ പൂർത്തിയാക്കിയ ചില സർക്കാർ പ്രവൃത്തികളുടെ ബില്ലുകൾ മാറിക്കിട്ടാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
ഒന്നര മാസം മുമ്പ് ഈ റോഡിൽ ജലജീവൻ മിഷന്റെ ഭാഗമായി വാട്ടർ അതോറിട്ടി പൈപ്പുകൾ സ്ഥാപിച്ചിരുന്നു. മൂടിയ കുഴിക്കു മീതേ കരാറുകാരൻ മെറ്റൽ ചീളുകൾ വിതറിയതാെഴിച്ചാൽ യാതൊന്നു നടന്നില്ല. റോഡിന്റെ അവസ്ഥ പരിഹരിക്കാൻ സമരപരിപാടികൾ ആരംഭിക്കുമെന്ന് കോൺഗ്രസ് പാൽക്കുളങ്ങര മണ്ഡലം വൈസ് പ്രസിഡന്റ് എസ്. മണികണ്‌ഠൻ പറഞ്ഞു.