കൊല്ലം : ആഘോഷ സീസണിലെ പ്രത്യേക ഡ്രൈവിനിടെ എക്‌സൈസ് 2. 207 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒരാളെ അറസ്‌റ്ര് ചെയ്‌‌തു.കടയ്‌ക്കൽ നിസാ മൻസിലിൽ മുഹമ്മദ് റാസിഖാണ് അറസ്‌റ്റിലായത്.കടയ്‌ക്കൽ പാങ്ങലുകാട് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചടയമംഗലം റേഞ്ച് എക‌്‌സൈസ് ഇൻസ്‌പെക്‌ടർ എ.കെ .രാജേഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച ഫാസിനോ സ്‌കൂട്ടറും ഇടപാടുകൾ നടത്താനുപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. രണ്ടാം പ്രതി കടയ്‌ക്കൽ പുളിക്കൽ വീട്ടിൽ ഉണ്ണി എന്നറിയപ്പെടുന്ന ആദർശ് ഒളിവിലാണ്.കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് റാസിഖിനെ റിമാൻഡ് ചെയ്‌തു. ഗ്രേഡ് എക്‌സൈസ് ഇൻസ്‌പെക്‌ടർ എ.എൻ.ഷാനവാസ്,പ്രിവന്റീവ് ഓഫീസർമാരായ ബിനേഷ്, സനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീർ, ഗിരീഷ് കുമാർ, മാസ്‌റ്റർ ചന്തു, നിഷാന്ത്, നന്ദു, ഗിരീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിജി, ഗീതു ജി.കൃഷ്‌ണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.