കരുനാഗപ്പള്ളി: കോൺഗ്രസ് പാവുമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. മൻമോഹൻസിംഗ് അനുസ്മരണം സംഘടിപ്പിച്ചു. . യോഗത്തിൽ പാവുമ്പ മണ്ഡലം പ്രസിഡന്റ് തുളസിധരന്റെ അദ്ധ്യക്ഷനായി. യു.ഡി.എഫ് തഴവാ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.പി.രാജൻ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. തഴവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മായ സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജേഷ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മായാ ഉദയകുമാർ, ശശി മറ്റത്തു, സുകുമാരപിള്ള, സുന്ദരകുമാർ, രാജേന്ദ്രൻ, ദിവാകരൻ, ശിവരാജൻ, ആർ.സന്തോഷ്,അനിൽകുമാർ, സൈനുദ്ധീൻ പാവുമ്പ, നൗഷാദ് മണപള്ളി, ബിജു, രാജീവ്, ജോസ്, രാജൻ, വേണു, ഗോപൻ, രാമകൃഷ്ണപിള്ള തുടങ്ങിയവർ പ്രഭാഷണം നടത്തി.