കരുനാഗപ്പള്ളി: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും കാർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും ആർ.എസ്.പി ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി അംഗവുമായിരുന്ന എൻ.ഉത്തമന്റെ 3-ാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ. ഉത്തമൻ ഫൗണ്ടേഷൻ കായിക രംഗത്തെ മികച്ച സംഭാവനയ്ക്ക് ഏർപ്പെടുത്തിയ ഉത്തമ സ്മൃതി കായിക അവാർഡിന് സ്പോർട്സ് കൗൺസിലംഗം പന്മന മഞ്ജേഷിനെ തിരഞ്ഞെടുത്തു. പ്രാദേശീക മേഖലയിൽ കായിക മേഖലയുടെ പുരോഗതിയ്ക്ക് വേണ്ടി പ്രവർത്തനമാണ് അവാർഡിന് അർഹനാക്കിയതെന്ന് സംഘടകർ അറിയിച്ചു. കേരളാ സംസ്ഥാന ആർച്ചെറി അസോസിയേഷൻ ട്രഷററും ജില്ലാ ഫുട്ബാൾ അസോസിയേഷൻ അംഗം, പ്രൊഫഷണൽ ക്ലബ് ആയ മനയിൽ ഫുട്ബാൾ അസോസിയേഷൻ ചെയർമാനുമാണ് പന്മന മഞ്ജേഷ്. അന്താരാഷ്ട്ര കായിക സെമിനാറായ ഐ.എസ്.എസ്.കെ യിലും കേരള ഒളിമ്പിക് കോൺക്ലേവിലും പങ്കെടുത്തിട്ടുണ്ട്. നാളെ കൊല്ലത്ത് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് ഏറ്റുവാങ്ങും